Wednesday, January 21, 2009



സഖി.................................................

ഞാന്‍ പറയാന്‍ മറന്നുപോയത്......ഇവിടെ കര്‍ക്കിടകത്തനിമയോടെ തകര്‍ത്തു പെയുന്ന രാത്രികള്‍ ഒഴിഞ്ഞു പോയിരിക്കുന്നു... ചിങ്ങനിലാവ് സ്വര്‍ണ്ണ പ്രഭയോടെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു ... എന്നിടും എന്റെ മനസ്സില്ലേക്ക് മാത്രം ആ സ്വര്‍ണ്ണപ്രഭ കടന്നുവരാന്‍ മടികാണിക്കുന്നതെന്തേ.....?അതെ എനിക്കറിയാം ........നിയെന്റെ അരികിലില്ലാ.....ഡിസംബറിലെ മഞ്ഞുപെയിതിരുന്ന പുലരികളും മഴത്തുള്ളികള്‍ ഇറ്റു വിഴുന്ന ജുണിലെ രാത്രികളിലും ഞാന്‍ സ്വപ്നം കാണുന്ന മാര്‍ച്ചിലെ ആ സ്‌നേഹമുള്ള പകലുകളെയാണ്....ജുണിലെ ആര്‍ദ്രമായ മഴയില്‍ നിയെന്നെ ഉപേക്ഷിച്ചു പോകുമെന്നറിഞ്ഞിടും വേനലില്‍ നിന്നെ ഞാന്‍ ഇറുകെ പുണര്‍ന്നിരുന്നു. അപ്പോള്‍ നിനക്ക് വസന്തത്തിന്റെ നിറവും ശിശിരത്തിന്റെ സുന്ധതവും ഒരു മഞ്ഞു തുള്ളിയുടെ ലാളിത്യവുമയിരുന്നുഎന്റെയുള്ളില്‍ നിയെന്നും വേദനിക്കുന്ന ഒരോര്‍മയാണ്‌ അഴങ്ങളിലേക്കെത്തി നോക്കിയാല്‍ നിയെനിക്കോ..... ഞാന്‍ നിനക്കോ ആരുമല്ലായിരിക്കും . പക്ഷെ അത്മബന്ധം കെണ്ട് നിയെനിക്കരോക്കെയോ ആയിരുന്നു....സ്വപനങ്ങള്‍ക്ക് യഥാര്‍ത്ഥവുമായി ബന്ധമില്ല എന്നും എന്നെ പഠിപ്പിച്ചത് നിയായിരുന്നു..പനിര്‍പുക്കള്‍ കൈമാറികൊണ്ടാരംദിച്ച ബന്ധമായിരുന്നില്ല നമ്മുടേത് ഇഷ്ടമായിരുന്നു ഒരുപാട്........ എന്നെ മറന്നേക്കു എന്ന് നിന്നേടെരികെ പറയതെ പറയേണ്ടിവന്നപ്പോഴും നിയോര്‍ത്തില്ല വ്യവസ്ത്വകളില്ലാത്ത സ്‌നേഹം അതൊരിക്കലും മരിക്കിലെന്ന് ......കാലങ്ങളെത്ര കഴിഞ്ഞാലും ഹ്രദയത്തിന്റെ ഉള്ളറകളില്‍ അത് അലയടിക്കും .... നീ ഒരിക്കലും എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോകരുത് എന്നു ഞന്‍ ആശിച്ചിരുന്നു..
ആകാശനിലിമ പോലെ അനന്തതയിലേക്ക് നീ പോയ കാലം ഞാന്‍ നിന്നെ പിന്നെയും ആശിച്ചു ...........നീ ഒരിക്കലും എന്റെ മനസില്‍ നിന്നും മാഞ്ഞു പോകരുത് എന്നു ഞാന്‍ ആശിച്ചു.....എക്കിലും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഒരു നല്ല കുടുംബിനിയായ് നീ എവിടെയെക്കിലും ഉണ്ടായിരുന്നെക്കില്‍ എന്റെ മനസ്സ് എത്രമാത്രം സ്വസ്തമായിരുന്നേനെ.....
ഇലപൊഴിഞ്ഞ ഒരു മരത്തില്‍ വിണ്ടുമൊരു തളിര്‍ക്കാലം അപ്പൊഴെ വരുകയെള്ളു .....
ഓര്‍മ്മകള്‍ മരിക്കാത്ത മനസ്സുമായി ഞന്‍ ഉറങ്ങാന്‍ കഴിയാതെ നിലാവ് വിണ പുല്‍മേടില്ലേക്ക് നോക്കുബോള്‍ ആ പുല്‍മേടിനെ തഴുകി വിദുരതിരങ്ങളില്‍ എവിടുന്നോ ഒരു കാറ്റ് ചുളം വിളിച്ചെത്താറുണ്ട്. ആ കാറ്റിന്റെ ചിറകിലേന്തി നീ വന്നിരുന്നെക്കില്‍ എന്ന് ഞാനാഗ്രഹിക്കാറുണ്ട്........
എന്റെ പ്രിയപ്പെട്ട കുട്ടൂകരിയോട് പറയാന്‍ ബാക്കിവെച്ച ഒരു വാക്കു കുടിയുണ്ട് പക്ഷെ എന്റെ കാത്തിരിപ്പ് വെറുതെയാണെന്ന് ഇപ്പോഴെനിക്കറിയം കാറ്റിന്റെ ചിറകിലേറി നീ വരില്ല നിനക്ക് വരാനാവില്ല എനിക്കറിയം എക്കിലും ഞാന്‍ കാത്തിരിക്കുന്നു.പ്രണയം ചില്ലപ്പോള്‍ ഇങ്ങന്നേയുമാണ്‌ കാലൊച്ചകേള്‍പ്പിക്കാതെ അത് നിശബദമായി നമ്മെ പിന്‍ന്തുടര്‍ന്നുകൊണ്ടിരിക്കും .. ഞാന്‍ മനസ്സിലാക്കുന്നു നമ്മുടെ മനസ്സുക്കള്‍ അടുത്തായിരുന്നൂ എക്കിലും ഞാന്‍ നിന്റെ വ്യാഴവടത്തിനു പുറത്തായിരുന്നു എന്റെ ഹ്രദയം നിന്റെ ഹ്രദയതാളത്തിനൊപ്പം മിടിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നു. കാലങ്ങള്‍ കഴിഞ്ഞാലും നീ എന്നെ ഓര്‍ക്കുന്നു എക്കില്‍ ഇല്ല അതു സംദവിക്കില്ല എക്കിലും ചിലപ്പോള്‍ നീ നടന്നു പോകുന്ന വഴിയില്‍ പിന്നിലൊരു ഇലയനക്കം ഒരു പദവിന്യാസം അല്ല അതു ഞാനാവില്ല ഞാന്‍ അപ്പോഴും കാത്തുനില്‍ക്കുകയാവും നീ കടന്നുപൊയ വഴിയില്‍ യുഗങ്ങള്‍ക്കുശേഷവും ഞാന്‍ ......... നീ വരില്ല എന്നറിഞ്ഞിടും ഞാന്‍ നിനക്കായി കാത്തിരിക്കും ചിലപ്പോ പ്രണയം ഇങ്ങനെയാണ്‌ അതു ഒരിക്കലും മരിക്കാത്ത മനസ്സുമായി നിന്നെ തന്നെ പിന്‍തുടരും എന്റെ മനസ്സ് നിന്നെ പിന്‍തുടരുന്നതുപോലെ ..........

Wednesday, December 31, 2008

2008-2009

കഴിഞ്ഞുപോയ 1 വര്‍ഷം ..................അതില്‍ നമ്മുക്ക് ലഭിച്ച 12 മാസങ്ങള്‍ .......... പിന്നെ 52 ആഴ്‌ചകള്‍ ...........................അതിലെ 366 ദിവസങ്ങള്‍ ................................ പിന്നിടു കഴിഞ്ഞ 8784 മണിക്കുറുകള്‍ ......................അതില്‍ ഉണ്ടായിരുന്ന 527040 മിനിറ്റുകള്‍ ................എല്ലാം കഴിഞ്ഞു........ ഇനി നമ്മുക്ക് കാത്തിരിക്കാം....... 2008 പോലെ ഒരു പുതിയ വര്‍ഷത്തെ...എല്ലാം നിറഞ്ഞ ഒരു പുതിയ ദിവസത്തിലേക്കും അതുപോലെ ഒരു പുതിയ വര്‍ഷത്തിലേക്ക് നമ്മുക്ക് കടക്കാം .........................2009 എല്ലവര്‍ക്കും ഒരു നല്ല വര്‍ഷമാക്കും എന്നു ഞാന്‍ ആശംസിക്കുന്നു........എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍................
Happy New Year .....................